poul
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വായനാവാരാഘോഷം പ്രസിഡന്റ് പി.ടി. പോൾ പഞ്ചായത്ത് രാജ് നിയമം വായിച്ചു ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതിയുടെയും സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെയും ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെയും നേതൃത്വത്തിൽ വായന വാരാഘോഷം അക്ഷരക്കൊയ്ത്ത് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് പി. ടി. പോൾ പഞ്ചായത്തിരാജ് നിയമം വായിച്ചു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. പി. അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരൻ ടോം ജോസ് വായനവാര സന്ദേശം നൽകി.
എം. ജി. സർവകലാശാലയിൽ മലയാളം ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അബീന പ്രകാശ് ഏട്ടാം വയസ്സിൽ കവിതാസമാഹാരം പ്രസിദ്ധീകരിച്ച ശിവാനി പ്രദീപ് എന്നിവരെ ആദരിച്ചു.