ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ കേരള കോൺഗ്രസ് ജേക്കബ് പ്രതിനിധി രമണി ജനകനെ തിരഞ്ഞെടുത്തു. ഐക്യജനാധിപത്യ മുന്നണി ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസും കേരളകോൺഗ്രസ് (ജേക്കബ് ) വിഭാഗവും തമ്മിലുണ്ടായിരുന്ന ധാരണ പ്രകാരം കോൺഗ്രസിലെ ഓമന ശശി രാജിവെച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. സി.പി.എം സ്ഥാനാർത്ഥി പുഷ്പ പ്രദീപിനെ അഞ്ചിനെതിരെ 9 വോട്ടുകൾക്കാണ് രമണി ജനകൻ പരാജയപ്പെടുത്തിയത്. തൃപ്പൂണിത്തുറ റീസർവേ സൂപ്രണ്ട് എം.എ രാജൻ വരണാധികാരിയായിരുന്നു.