തൃക്കാക്കര : തൃക്കാക്കരയിലെ പട്ടികജാതിക്കാർക്ക് അനുവദിച്ച വാട്ടർടാങ്ക്, ലാപ്ടോപ് , പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഭാരതീയ ദളിത്‌ കോൺഗ്രസ്‌ തൃക്കാക്കര ബ്ലോക്ക്‌ പ്രസിഡന്റ് സതീശൻ തുതിയൂരിന്റെ നേതൃത്വത്തിൽ നഗരസഭാ പട്ടികജാതി വികസന ഓഫീസറെ ഉപരോധിച്ചു. പട്ടികജാതി വിഭാഗങ്ങൾക്കുള്ള പ്രത്യേക ഘടകപദ്ധതി പ്രകാരം കഴിഞ്ഞ വർഷം അനുവദിച്ച ഇവയെല്ലാം വിതരണം ചെയ്യാതെ കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു.
ഗുണഭോക്താക്കൾക് ആനുകൂല്യങ്ങൾ ഇന്ന് വിതരണം ചെയ്യുമെന്ന് ഓഫീസർ രേഖാമൂലം എഴുതി നൽകിയതോടെ സമരം അവസാനിപ്പിച്ചു. സമരത്തിൽ ദളിത്‌ കോൺഗ്രസ്‌ തൃക്കാക്കര ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ് പി.ടി. സുരേന്ദ്രൻ, പി.എസ്. സുജിത്, ഉണ്ണി കാക്കനാട്, സി.സി. വിജു, തൃക്കാക്കര നഗരസഭ മുൻ ചെയർപേഴ്സൻ എം.ടി. ഓമന, മേരി കുര്യൻ, സീന റഹ്മാൻ,അഡ്വ. സലിം, ടി.ടി. ബാബു, രഞ്ജിനി ഉണ്ണി, ഇ.എം. മജീദ്, സ്മിത സണ്ണി , റഫീഖ് പൂത്തേലി എന്നിവർ പങ്കെടുത്തു.