കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ നിന്നും അംഗങ്ങൾ ഇറങ്ങിപ്പോയി. 11 അംഗ യോഗത്തിൽ നിന്ന് 8 അംഗങ്ങളാണ് വിട്ട് നിന്നത്. അദ്ധ്യാപകർ തമ്മിലുള്ള തർക്കങ്ങളെക്കുറിച്ച് സിൻഡിക്കേറ്റംഗം പ്രൊഫ.കെ.കെ.വിശ്വനാഥൻ നൽകിയ പരാതി ചർച്ചയെക്കടുക്കണമെന്ന ആവശ്യം വൈസ് ചാൻസലർ നിഷേധിച്ചതാണ് പ്രശ്നം.
തുടർ നടപടികൾക്കായി പരാതികൾ രജിസ്ട്രാർക്ക് കൈമാറിയിട്ടുണ്ടെന്ന് വൈസ്. ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് പറഞ്ഞു.പ്രൊഫ. മോഹൻ ദാസ് ,ഡോ.കെ.ജി.രാമദാസൻ, ഡോ.ബാബു ജോസഫ്, പ്രൊഫ.തോമസ് ജോബ്', ഡോ. മുരളി മാധവൻ., ഡോ. നെസി ദാനിയേൽ, ഡോ.കെ.എസ്.രാമചന്ദ്രൻ നായർ എന്നിവരാണ് വിട്ട് നിന്നത്.