ആലുവ: റോഡിനോട് ചേർന്ന കുളത്തിന് പാർശ്വഭിത്തിയില്ലാത്തത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ചൂർണിക്കര പഞ്ചായത്തിലെ നസ്രത്ത് കാർമ്മൽ പൊതുമരാമത്ത് റോഡിൽ അക്കാട്ട് കുളത്തിനോട് ചേർന്ന ഭാഗത്താണ് അപകട സാധ്യതയുള്ളത്.കുളത്തിന്റെ പാർശ്വഭിത്തി ഒരു വർഷേത്തോളമായി തകർന്നിരിക്കുയാണ്. ഇതിനിടയിൽ നിർമ്മാണത്തിനായി മണ്ണെടുത്ത ഭാഗത്ത് ഭിത്തി നിർമ്മാണം വൈകുന്നത് ജനങ്ങൾ ഭിതിയിലാക്കിയിട്ടുണ്ട്. ഈ ഭാഗത്ത് വെളിച്ചക്കുറവുള്ളതിനാൽ രാത്രിയാത്രക്കാരും വാഹനങ്ങളും അപകടത്തിൽെ പെടാൻ സാധ്യത കൂടുതലാണ്. ഇതുവഴി മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ബസുകളും സ്‌കൂൾ വാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും കരാറുകാരെയും പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും അതികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പെതുമരാമത്ത് മന്ത്രിക്ക് അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.