ചോറ്റാനിക്കര: പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് എല്ലാവരടേയും സഹകരണം തേടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രമണി ജനകൻ പറഞ്ഞു. നികുതി പിരിവ്, ആർദ്രം പദ്ധതി നടപ്പാക്കൽ, ഹരിത കർമ്മ സേന പ്രവർത്തനം തുടങ്ങിയവയിൽ ജില്ലയിൽ മികച്ച നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യം. തിരഞ്ഞെടുപ്പിന് ശേഷം വൈസ് പ്രസിഡന്റ് റീസ് പുത്തൻവീട്ടിലിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ അനുമോദന യോഗം ചേർന്നു. പഞ്ചായത്തംഗങ്ങളായ ഷാജി ജോർജ്, ഏലിയാസ് ജോൺ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ഓമന ശശി, ജോൺസൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇന്ദിര ധർമ്മരാജൻ, എൻ.കെ. നിഷാദ്, മറ്റു ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ, പഞ്ചായത്തു സെക്രട്ടറി ഷാജിമോൻ. എസ് എന്നിവർ സംസാരിച്ചു.
മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പഞ്ചായത്ത് പ്രസിഡന്റ് ഹാരാർപ്പണം നടത്തി. തുടർന്ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ വാദ്യഘോഷത്തോടെ ചോറ്റാനിക്കര വരെ ആഹ്‌ളാദപ്രകടനവും നടത്തി.