പറവൂർ : പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ 1987 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയായ റോസ്‌സി 87 ന്റെ ആഭിമുഖ്യത്തിൽ സതീർത്ഥ്യ കുടുംബ സംഗമം നടന്നു. റിട്ട ഹെഡ്മാസ്റ്റർ കെ.എൻ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.എം. ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ടീച്ചർ കെ.ആർ. ഭാരതി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വി.ടി. ദേവരാജൻ, ട്രഷറർ എം.ഡി. ബിജു, ടി.ആർ. സെൻവിൻ, എസ്. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ഉന്നത വിജയം നേടിയ അംഗങ്ങളുടേയും സ്കൂളിലെയും വിദ്യാർത്ഥികളെ അനുമോദിച്ചു. ഭാരവാഹികളായി രാജലക്ഷ്മി (പ്രസിഡന്റ്) വി.ടി. ദേവരാജൻ, എസ്. സുനിൽകുമാർ (വൈസ് പ്രസിഡന്റ്) ഷൈലജ (സെക്രട്ടറി) രാജീവൻ നായർ (ജോയിന്റ് സെക്രട്ടറി) ഹാരിഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.