കൊച്ചി: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന വായനാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് എറണാകുളം എസ്.ആർ.വി എൽ.പി. സ്കൂളിൽ നടക്കും. രാവിലെ 9.30 ന് പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ശിശുക്ഷേമസമിതി ഉപാദ്ധ്യക്ഷൻ അഡ്വ. കെ.എസ്. അരുൺകുമാർ അദ്ധ്യക്ഷത വഹിക്കും. എസ്.എസ് .എ പ്രോഗ്രാം ഓഫീസർ സജോയ് ജോർജ്, ശിശുക്ഷേമ സമിതി സെക്രട്ടറി സുനിൽ ഹരീന്ദ്രൻ എന്നിവർ സംസാരിക്കും.