കൊച്ചി: കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫെഡറേഷൻ ഒഫ് ഇന്ത്യൻ എക്‌സ്‌പോർട് ഓർഗനൈസേഷൻസ് വിദേശ വ്യാപാരനയങ്ങൾ, കയറ്റുമതി ആനുകൂല്യങ്ങൾ, ചരക്കു സേവന നികുതിയും കയറ്റുമതിയും, കസ്റ്റംസ് മാനദണ്ഡങ്ങൾ എന്നീ വിഷയങ്ങളിൽ ദ്വിദിന സർട്ടിഫിക്കറ്റ് പരിപാടി സംഘടിപ്പിക്കുന്നു. കയറ്റുമതിക്കാർ, ഐ.ഇ.സി. ഹോൾഡേഴ്‌സ്, കയറ്റുമതി തുടങ്ങാൻ ആഗ്രഹിക്കുന്നവർ എന്നിവർക്കായി 27 ,28 തീയതികളിൽ എറണാകുളം കെ.കെ.റോഡിലെ ഹോട്ടൽ പാർക്ക് സെൻട്രലിലാണ് പരിപാടി. വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: ഫെഡറേഷൻ ഒഫ് ഇന്ത്യൻ എക്‌സ്‌പോർട് ഓർഗനൈസേഷൻ, മറൈൻ ബിൽഡിംഗ്, മലബാർ റോഡ്, വെല്ലിംഗ്ടൺ ഐലൻഡ്, കൊച്ചി. ഫോൺ: 0484 2666116, 8547731069, 9895598009. ഇമെയിൽ: akv@fieo.org.