പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ പാണംകുഴി, പാണിയേലിപ്പോര്, പൊങ്ങൻചുവട് പ്രദേശങ്ങളിലെ കാട്ടാന ശല്യത്തിന് പരിഹാരം തേടി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വനം വകുപ്പ് മന്ത്രി കെ. രാജുവിന് കത്ത് നൽകി. നാൽപതോളം കാട്ടാനകളാണ് ഭക്ഷണവും ജലവും തേടി ജനവാസ കേന്ദ്രങ്ങൾക്ക് രാത്രി സമയത്ത് വരുന്നത്. മാസങ്ങൾക്ക് മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ മുൻ പഞ്ചായത്ത് മെമ്പർ മരിച്ച സംഭവമുണ്ടായി. ഇതിനെ തുടർന്ന് ഫെൻസിംഗ് അടക്കമുള്ള മുൻ കരുതലുകൾ സ്വീകരിച്ചെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.