പെരുമ്പാവൂർ: കുഴൂർ എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും നമ്മുടെ ആരോഗ്യം പദ്ധതിയുടെ മൂന്നാംഘട്ടവും മന്നം സോഷ്യൽ സർവീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് കെ. ജി. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികളെ വനിതാസമാജം മേഖലാ കൺവീനർ ശോഭാ പ്രേംനാഥ് അനുമോദിച്ചു. ഡോ. എസ്. ജയകുമാർ ക്ലാസെടുത്തു. കരയോഗം പ്രസിഡന്റ് വി. ബാബുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. പി. അനുരാഗ്, കെ. പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.