കൊച്ചി: എറണാകുളം ഗവ.സർവന്റ്സ് കോ -ഓപ്പറേറ്റീവ് ബാങ്ക് അംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ അദ്ധ്യയനവർഷം എസ്.എസ്.എൽ.സി, സി. സി.ബി.എസ്.ഇ, പ്ളസ്‌ടു, ടി.എച്ച്.എസ്.ഇ,ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മാർച്ച് 31ന് മുമ്പായി ബാങ്കിൽ അംഗത്വം നേടിയവരായിരിക്കണം. അപേക്ഷയോടൊപ്പം മാർക്ക് ലിസ്‌റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുണ്ടാകണം.അവസാന തീയതി ജൂലായ് 17.