raiju-varghese
പ്രസിഡന്റ് റയ്ജു വർഗീസ്

പെരുമ്പാവൂർ: നെടുങ്ങപ്ര സഹകരണബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. പ്രസിഡന്റായി റയ്ജുവർഗീസും വൈസ് പ്രസിഡന്റായി സായ് പുല്ലനെയും തിരഞ്ഞെടുത്തു. അശ്വരാജ് പോൾ, എൽദോ കെ. ചെറിയാൻ, എൽദോ ടി.എം., ജിനാജ് സാജൻ, ജോവിറ്റ് പുല്ലൻ, വി.സി. രവി, ജോസഫ് കളമ്പാടൻ, ശോഭന വിജയകുമാർ, സിനി കുര്യാക്കോസ്, സൗമ്യ ഐ. ജി, കെ. കെ.മോഹനൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.

വിലകുറഞ്ഞ രാഷ്ട്രീയതന്ത്രങ്ങളുപയോഗിച്ച് ഭരണം പിടിച്ചെടക്കാനുളള എൽ.ഡി.എഫിന്റെ ശ്രമം തിരിച്ചറിയുകയും ശക്തമായ മറുപടി നൽകുകയും ചെയ്ത അംഗങ്ങളോട് നന്ദി രേഖപ്പെടുത്തുന്നതായി കോൺഗ്രസ് അശമന്നൂർ മണ്ഡലം പ്രസിഡന്റ് സായ് പുല്ലൻ, കുറുപ്പംപടി ബ്ലോക്ക് വൈസ് പ്രസിഡന്റ് റെജി ഇട്ടൂപ്പ് എന്നിവർ അറിയിച്ചു.