immuno
കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിയിൽ പുതുതായി സ്ഥാപിച്ച ഇമ്മ്യൂണോ അനലൈസർ മെഷീൻ സ്‌പെഷ്യൽ ഓഫീസർ ജില്ലാ കളക്ടർ കെ.മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ പുതുതായി സ്ഥാപിച്ച ഇമ്മ്യൂണോ അനലൈസർ മെഷീൻ സ്‌പെഷ്യൽ ഓഫീസർ ജില്ലാ കളക്ടർ കെ.മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം നിർവഹിച്ചു. 65 ലക്ഷം രൂപ വിലയുള്ള ഇമ്മ്യൂണോ അനലൈസർ കാൻസർ തിരിച്ചുവരുന്നത് മുൻകൂട്ടി അറിയുന്നതിന് സഹായിക്കും. സി.സി.ആർ.സിയുടെ സ്‌പെഷ്യൽ ഓഫീസറായി സേവനമനുഷ്ഠിച്ച മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് ജീവനക്കാർ യാത്രഅയപ്പു നൽകി. മെഡിക്കൽ സൂപ്രണ്ട് ഡോ. പി ജി ബാലഗോപാൽ സ്വാഗതം പറഞ്ഞു. സ്‌പെഷ്യൽ ഓഫീസറുടെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ചു മുന്നോട്ടുപോകുമെന്നും രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുളള പ്രവർത്തങ്ങൾ നടക്കുകയാണെന്നും കാൻസർ സെന്റർ ഡയറക്ടർ ഡോ . മോനി എബ്രഹാം കുര്യാക്കോസ് പറഞ്ഞു.