suku
കൊച്ചിയിലെ മാലിന്യപ്രശ്നവും ബ്രഹ്മപുരം പ്ളാന്റും എന്ന വിഷയത്തിൽ ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് വാച്ച് നടത്തിയ സെമിനാർ ജസ്റ്റിസ് കെ.സുകുമാരൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: ഉറവിട വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനമാണ് കൊച്ചിക്ക് ആവശ്യമെന്ന് ഗ്രേറ്റർ കൊച്ചിൻ ഡവലപ്‌മെന്റ് വാച്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിലെ മാലിന്യപ്രശ്നത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാർ വിലയിരുത്തി. കേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനം ഇവിടെ പ്രായോഗികമല്ല, മാത്രമല്ല അവിടേക്കുള്ള മാലിന്യനീക്കം ഉൾപ്പെടെയുള്ള കാര്യങ്ങൾ വലിയ അഴിമതിക്ക് വഴിയൊരുക്കും. ബ്രഹ്മപുരത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മാലിന്യത്തിൽ നിന്നു വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന സംസ്കരണ പ്ളാന്റ് പദ്ധതി സുതാര്യമല്ല. അതിനു പിന്നിൽ നിക്ഷിപ്ത താത്‌പര്യങ്ങളുണ്ട്.

ജനങ്ങളെ ബോധവത്കരിക്കാനും അഴിമതിക്കെതിരെ പ്രതിഷേധിക്കാനുമായി കൂട്ടായ്മ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ജസ്റ്റിസ് കെ.സുകുമാരൻ സെമിനാർ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് ഫെലിക്‌സ്.ജെ.പുല്ലാടൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ജോർജ് കാട്ടുനിലത്ത്, കൺവീനർ പോൾ ഫ്രാൻസിസ്, എം.ആർ.രാജേന്ദ്രൻനായർ, ശിവൻ മഠത്തിൽ, ജേക്കബ് ലാസർ, പി.എ.ഷാനവാസ്, സുബൽ പോൾ, അഡ്വ.എബനേസർ ചുള്ളിക്കാട്, ജോ പാലോക്കാരൻ, ജോർജ് കാട്ടുനിലത്ത്, പോൾ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.ഡോ.പി.ഷൈജുവും കെ.എൻ.ഷിബുവും വിഷയം അവതരിപ്പിച്ചു.