മരട്: പൊതുവിദ്യാലയങ്ങളുടെ മികവിന് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ മരട് നന്ദനം ചാരിറ്റബിൾ സൊസൈറ്റി മാങ്കായിൽ ഗവ.സ്കൂളിലെ യു.പി വിഭാഗം മുതലുള്ള കുട്ടികൾക്ക് നൽകിവരുന്ന സ്കോളർഷിപ് വിതരണം 22ന് നടക്കും. മരട് അംബേദ്‌കർ ഹാളിൽ രാവിലെ 10ന് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്യും. ടി.എസ്. ലെനിൻ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സ്വമിന സുജിത് പ്രതിഭകളെ അനുമോദിക്കും. ഡോ.മേരി മെറ്റിൽഡ മുഖ്യ പ്രഭാഷണം നടത്തും. ജീവിതമാകണം ലഹരി എന്ന വിഷയത്തിൽ വിമുക്തിമിഷൻ ഫാക്കൽറ്റി വി.ടി. ജോബ് ക്ലാസെടുക്കും. എ.എസ്. ഷാന്റി, എം.എസ്. മനോജ്, പ്രൊഫ. കെ.കെ. ബാലകൃഷ്ണൻ, പി.ഡി. ശരത്ചന്ദ്രൻ, എൻ.എ. സാബു എന്നിവർ പ്രസംഗിക്കും.