വൈപ്പിൻ: സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ രജിസ്ട്രേഷൻ നിയമം വരുന്നതിനു മുൻപ് 2002 ൽ സിദ്ധവൈദ്യം പഠിച്ചിറങ്ങിയവർക്ക് ആ നിയമം ബാധകമല്ലെന്നും അവർക്ക് അനുകൂലമായ സർക്കാർ ഉത്തരവ് ഇറങ്ങുന്നത് വരെ പ്രാക്ടീസ് നടത്താമെന്നുമുള്ള ഹൈകോടതി വിധി സ്വീകാര്യമാണെന്ന് സുപ്രീം കോടതി . സർക്കാരിന്റെ ഭാഗത്ത് നിന്നും കോടതി വിധിയുടെ ലംഘനം ഉണ്ടായാൽ വീണ്ടും ഹൈകോടതിയെ സമീപിക്കാമെന്നും ഹൈകോടതി നിർദേശിച്ചു.
പാരമ്പര്യ വൈദ്യൻമാരുടെ ഗണത്തിൽപ്പെടുന്നവരല്ല ഇവരെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടും ജില്ലാമെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ വ്യാജ പാരമ്പര്യക്കാരെന്ന് പറഞ്ഞ് ഇവരുടെ പ്രാക്ടീസ് തടഞ്ഞിരുന്നു. ഇത് കോടതിവിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം സിദ്ധ ഡോകടർമാർ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഹർജി പിൻവലിച്ചു. ഗസറ്റ്ഡ് ഉത്തരവിലൂടെ ഈ പ്രശ്‌നം പരിഹരിക്കണമെന്നാണ് ഡോകടർമാർ സർക്കാരിനോട് ആവശ്യപ്പെടുന്നത്.