പറവൂർ : യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് ആലുവ റൂറൽ എസ്പിക്ക് പരാതി നൽകി. തെക്കേത്തുരുത്ത് മാതിരപ്പിള്ളി അഗസ്റ്റിന്റെ ഭാര്യ സ്റ്റെഫി (24) കഴിഞ്ഞ 28 ന് തെക്കേത്തുരുത്തിലെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് സ്റ്റെഫിയുടെ പിതാവ് മാച്ചാംതുരുത്ത് പടമാട്ടുമ്മൽ ജോയി ആണു പരാതി നൽകിയിരിക്കുന്നത്. ഇവരുടെ വീടിന്റെ സമീപത്തുള്ള പുഴയിലാണ് മൃതദേഹം കണ്ടത്തിയത്. സംഭവത്തിൽ സ്വഭാവിക മരണത്തിനാണ് വടക്കേക്കര പൊലീസ് കേസെടുത്തിട്ടുള്ളത്.