പള്ളുരുത്തി: ശ്രീനാരായണ സാമൂഹ്യ സാംസ്കാരിക സേവാസംഘം വാർഷിക പൊതുയോഗം പ്രസിഡന്റ് കെ.എൻ.സതീശന്റെ അദ്ധ്യക്ഷതയിൽ നടന്നു. കുടുംബസംഗമം, സപ്തതി കഴിഞ്ഞ അംഗങ്ങളെ ആദരിക്കൽ, പ്രഭാഷണം, സമ്മാനദാനം എന്നിവ നടന്നു. ഭാരവാഹികളായി കെ.എൻ. സതീശൻ (പ്രസിഡന്റ്), ടി.കെ. ദിനേശൻ (വൈസ് പ്രസിഡന്റ്), പി. വിജയൻ (സെക്രട്ടറി), കെ.വി. ദിലീപ് (ജോ. സെക്രട്ടറി), ഐ.ജി. സതീശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.