ആലുവ: രണ്ടേകാൽ കിലോ കഞ്ചാവും ആഡംബര ബൈക്കുമായി ആലുവ കുട്ടമശ്ശേരി കുമ്പശ്ശേരി വീട്ടിൽ ആസാദ് അബ്ദുൾ സലാം (34)മിനെ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടികൂടി. സ്‌ക്വാഡ് സി.ഐ ബി സുരേഷിന്റെ മേൽനോട്ടത്തിലുള്ള ടോപ്പ് നാർക്കോടിക് സ്വകാര്യ ഗ്രൂപ്പ് നൽകിയ മുന്നൊരുക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വയോധികർ മുതൽ സ്കൂൾ കുട്ടികൾ വരെ പ്രതിയുടെ ഇടപാടുകാരായി ഉണ്ടായിരുന്നു. ഹൈസ്‌കൂൾ വിദ്യാർത്ഥിയായ ഒരു കുട്ടിയുടെ ബാഗിൽ നിന്ന് കുട്ടിയുടെ അമ്മ കഞ്ചാവ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. കൗൺസിലിംഗിനായി വിമുക്തി മിഷനിലെത്തിയ കുട്ടിയിൽ നിന്ന് കഞ്ചാവു ലഭിച്ച ഉറവിടത്തെ സംബന്ധിച്ച് അധികൃതർ മനസിലാക്കുകയതോടെയാണ് ആസാദിനെ പിടികൂടിയത്.
യത്.