cpi
സി.പി.ഐ, എ.ഐ.വൈ.എഫ് സംഘടിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ സദസ് സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: തോട്ടക്കാട്ടുകര - കടുങ്ങലൂർ റോഡിന്റെ വീതി കൂട്ടുക, തോട്ടക്കാട്ടുകര പറവൂർ കവല ഭാഗത്തെ ഗതാഗത പ്രശ്‌നത്തിന് പരിഹാരം കാണുക, മണപ്പുറം റോഡിൽ നിന്ന് ഹൈവേയിലേക്ക് ഫ്രീ ലെഫ്റ്റ് സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകർ തോട്ടക്കാട്ടുകര ജംഗ്ഷനിൽ ശ്രദ്ധ ക്ഷണിക്കൽ സദസ് സംഘടിപ്പിച്ചു .

സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ലോക്കൽ സെക്രട്ടറി പി.എ. അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.ആർ. രതീഷ്, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് മനോജ് ജി. കൃഷ്ണൻ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ടി.എൻ. സോമൻ, എം.എ. സഗീർ, ജോബി മാത്യു, മുഹമ്മദ് ഹസീർ, കൗൺസിലർമാരായ ഓമന ഹരി, പി.സി. ആന്റണി, സാജിദ സഗീർ, ടി.ഇ. ഇസ്മായിൽ, ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.