പുല്ലംകുളം എസ്.എൻ.സ്കൂളിൽ 575 പുതിയ കുട്ടികൾ
പറവൂർ : പറവൂർ ഉപജില്ലയിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് ഈ വർഷം വിദ്യാർത്ഥികൾ കൂടുതലെത്തി. പുതുതായി പ്രവേശനം നേടുന്ന കുട്ടികളിൽ ഭൂരിഭാഗവും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ്. കെടാമംഗലം ഗവ.ജി.എൽ.പി.എസ് സ്കൂളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയത്. ഒന്നാം ക്ളാസിൽ 50 കുട്ടികളാണെത്തിയത്. പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ച് മുതൽ ഒൻപത് വരെ ക്ലാസുകളിലായി 575 കുട്ടികളാണ് പുതുതായി പ്രവേശനം നേടി. ഇതിൽ 450 കുട്ടികൾ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നുള്ളവരാണ്. ഇവരിൽ 155 കുട്ടികൾ അഞ്ചാം ക്ലാസിൽ മാത്രം പ്രവേശനം നേടിയവർ. അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നും പറവൂർ എസ്.എൻ.വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലേക്ക് 100 കുട്ടികളും സെന്റ്. അലോഷ്യസ് സ്കൂളിലേക്ക് 70 കുട്ടികളും പ്രവേശനം നേടി.