pokkali
എടവനക്കാട് അടപ്പ് നെല്ലുൽപാദകസംഘത്തിന്റെ വിത്ത് വിതക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ യു ജീവൻ മിത്ര ഉദ്ഘാടനം ചെയ്യുന്നു..

വൈപ്പിൻ: എടവനക്കാട് അടപ്പ് നെല്ലുൽപ്പാദന സംഘത്തിന്റെ പാടശേഖരത്തിൽ പൊക്കാളി കൃഷിക്ക് വിത്തിറക്കി. വിത്ത് വിതക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവൻമിത്ര ഉദ്ഘാടനം ചെയ്തു. പി കെ നടേശൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി എൻ മോളി , അസി. സജികുമാർ, സംഘം പ്രസിഡന്റ് കെ എ ഇക്ബാൽ , സെക്രട്ടറി കെ കെ അബ്ദുൽ ഷുക്കൂർ, കെ കെ ജമാലുദീൻ എന്നിവർ പ്രസംഗിച്ചു.