കൊച്ചി: കലൂർ എൻ.എസ്.എസ് കരയോഗവും ഭാരത് വികാസ് പരിഷത്തും (കൊച്ചി ഈസ്റ്റ്) സംയുക്തമായി യോഗാ പരിശീലന ക്ളാസുകൾ ആരംഭിക്കുന്നു. അന്തർദേശീയ യോഗാദിനമായ ജൂൺ 21ന് വൈകിട്ട് 4ന് ഡോ. സുന്ദരി ജി. മേനോൻ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് എൻ. ഉണ്ണിക്കൃഷ്ണൻ നായർ അദ്ധ്യക്ഷത വഗിക്കും. ഭാരത് വികാസ് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് രാജഗോപാൽ പൈ പങ്കെടുക്കും. യോഗാചാര്യൻ ഡോ.പി.ഇ. വേലായുധൻ 25 മുതൽ കരയോഗം ഹാളിൽ ആഴ്ചയിൽ മൂന്ന് ദിവസം ക്ളാസെടുക്കും.