കൊച്ചി: നിപ രോഗിയുമായി സമ്പർക്കമുണ്ടായിരുന്നവരുടെ പട്ടികയിൽ നിന്ന് എറണാകുളം സ്വദേശികളായ അഞ്ചുപേരെ കൂടി ഒഴിവാക്കി. നിലവിൽ 269 പേർ നിരീക്ഷണത്തിലുണ്ട്. രോഗിയായ യുവാവിന്റെ ചികിത്സ പുരോഗമിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.