കോലഞ്ചേരി: പാലാൽ മേപ്പാടത്ത് പരേതനായ എം.ഐ. മത്തായി (റിട്ട.എക്‌സിക്കൂട്ടീവ് എഞ്ചിനീയർ പി.ഡബ്ലു.ഡി)യുടെ ഭാര്യ എ.ഐ. ഏലിയാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് (19.06) ഉച്ചകഴിഞ്ഞ് 3-ന് കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് പള്ളിയിൽ. പരേത മഹാരാജാസ് കോളജ് റിട്ടയേർഡ് കെമിസ്ട്രി വിഭാഗം മേധാവിയും, അർത്തിയിൽ കുടുംബാംഗവുമാണ്. മക്കൾ: ഡോ. ഐസക് മത്തായി (എം.ഒ.എസ്.സി മെഡിക്കൽ കോളജ്), റിട്ട. പ്രൊഫ. ശാന്ത മത്തായി (മഹാരാജാസ് കോളജ് എറണാകുളം), ഡോ. സുശീല മത്തായി (പ്രിൻസിപ്പൽ സയന്റിസ്റ്റ് സി.ഐ.എഫ്.ടി കൊച്ചി), ഡോ. ആലീസ് മത്തായി (പ്രൊഫ. എം.എ. കോളജ് കോതമംഗലം). മരുമക്കൾ: ഡോ. മിനി ഐസക് (എം.ഒ.എസ്.സി മെഡിക്കൽ കോളജ് കോലഞ്ചേരി), അനിയൻ തോമസ് (റിട്ട.അസി.വൈസ് പ്രസിഡന്റ് ഫെഡറൽ ബാങ്ക്), പോൾ മാത്യു (റിട്ട.എക്‌സി.എഞ്ചിനീയർ കെ.എസ്.ഇ.ബി), പ്രൊഫ. ജോർജ് ജോൺ പി. (റിട്ട.പ്രൊഫ.എം.എ. കോളജ് കോതമംഗലം).