മൂവാറ്റുപുഴ: എൻ.എസ്.എസ് മൂവാറ്റുപുഴ താലൂക്ക് വനിതായൂണിയൻ പൊതുയോഗം നടന്നു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ്കുമാർ, വനിതായൂണിയൻ പ്രസിഡന്റ് സുമതി രാധാകൃഷ്ണൻ, സെക്രട്ടറി ജയാസോമൻ, യൂണിയൻ കമ്മറ്റിഅംഗങ്ങളായ എൻ.പി. ജയൻ, കെ.ബി. വിജയകുമാർ, താലൂക്ക് യൂണിയൻ സെക്രട്ടറി എ.കെ. ജയകുമാർ, ശൈലജ.ബി. നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജയാ സോമൻ (പ്രസിഡന്റ്), നിർമ്മല ആനന്ദ് (വൈസ് പ്രസിഡന്റ്) , രാജി രാജഗോപാൽ (സെക്രട്ടറി), പി.സി. ബിന്ദു (ജോ. സെക്രട്ടറി) , ഗീത ശ്രീകുമാർ (ഖജാൻജി എന്നിവരെ തിരഞ്ഞെടുത്തു.