മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 5283-ാം നമ്പർ പായിപ്ര ശാഖ നിർമ്മിക്കുന്ന ഗുരുമന്ദിരത്തിന്റെ ശിലാന്യാസം നാളെ (ഞായർ) രാവിലെ 11ന് മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ നിർവഹിക്കും. ശാഖാ പ്രസിഡന്റ് കെ.കെ. സുരേഷ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഇ.കെ രാജൻ സ്വാഗതം പറയും. യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ മുഖ്യപ്രഭാഷണംനടത്തും വിദ്യാ കൗൺസിൽ അംഗം സെന്റർ ഡയറക്ടർ പായിപ്ര ദമനൻ അനുഗ്രഹ പ്രഭാഷണം നടത്തും.
യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ.എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ, ശ്രീകുമാരഭജന ദേവസ്വം സെക്രട്ടറി പി.വി. അശോകൻ, കേരളകൗമുദി മൂവാറ്റുപുഴ ലേഖകൻ സി.കെ. ഉണ്ണി, യൂണിയൻ കൗൺസിലർ പി.ആർ. രാജു, ഹരിത അനുരാജ്, എം.കെ. സുരേഷ് എന്നിവർ സംസാരിക്കും. ശാഖ സ്വന്തമായി വാങ്ങിയ സ്ഥലത്താണ് മന്ദിര നിർമ്മാണത്തിന് ശിലയിടുന്നത്. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി ഗുരു മന്ദിരത്തിന്റെ ഉദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ശാഖാ പ്രസിഡന്റ് കെ.കെ. സുരേഷും, സെക്രട്ടറി ഇ.കെ. രാജനും പറഞ്ഞു.