മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും വിശിഷ്ട വ്യക്തികളെ ആദരിക്കലും നാളെ വൈകിട്ട് 3 ന് പായിപ്ര സഹകരണബാങ്ക് ഹാളിൽ നടക്കും. പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.എസ്. ശ്രീധരൻ സ്വാഗതം പറയും. മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാനും മുൻ എം.എൽ.എയുമായ ഗോപി കോട്ടമുറിക്കൽ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിക്കും.

പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് വിശിഷ്ട വ്യക്തികളെ ആദരിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.ടി. ഉലഹന്നാൻ വായന പക്ഷാചരണ സന്ദേശം നൽകും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പായിപ്ര കൃഷ്ണൻ, സ്മിത സിജു, മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി, പായിപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. മോഹനൻ, പഞ്ചായത്ത് മെമ്പർമാരായ പി.എസ്. ഗോപകുമാർ, നസീമ സുനിൽ, അശ്വതി ശ്രീജിത്, വി.പി.ആർ. കർത്ത, എം.സി.എസ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഐസക്ക് ടി. ചെറിയാൻ, എ.പി. കുഞ്ഞ് എന്നിവർ സംസാരിക്കും.