മൂവാറ്റുപുഴ: മുളവൂർ ഇലാഹിയ കോളജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ ബി.ടെക്, എം.ടെക് ബാച്ചുകൾ പുറത്തിറങ്ങി. പാസിംഗ്ഔട്ട് സെറിമണി ചടങ്ങ് ബാംഗളൂരു കോഗ്സി ടെക്നോളജീസ് എം.ഡി. കെ.ഹാത്തിം ഉദ്ഘാടനം നിർവഹിച്ചു. കോളേജ് ചെയർമാൻ സി.പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഇലാഹിയയിൽ നിന്ന് പഠനം പൂർത്തിയാക്കുന്ന 50 വിദ്യാർത്ഥികൾക്കെങ്കിലും പ്രതിവർഷം കൊഗ്സിയിൽ ജോലി ഉറപ്പാക്കുന്ന സമ്മതപത്രം ചടങ്ങിൽ ഒപ്പിട്ടു. ട്രസ്റ്റ് ഭാരവാഹികളായ വി.യു. സിദ്ധിക്, ടി.എസ് റഷീദ്, കോളജ് മാനേജർ കെ.എം.ഷംസുദ്ദീൻ, ട്രഷറർ എ.എ. റഹീം, പി.ടി.എ പ്രസിഡന്റ് അഡ്വ. റഹീം പൂക്കടശേരി, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സിദ്ധിഖ്, ഡയറക്ടർ പ്രൊഫ.മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. .