കൊച്ചി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജമാ അത്തെ ഇസ്ളാമി അഖിലേന്ത്യാ അമീ‌ർ സയ്യിദ് സആദത്തുള്ള ഹുസൈനി, സെക്രട്ടറി ജനറൽ ടി. ആരിഫലി എന്നിവർക്ക് ഇന്ന് കൊച്ചിയിൽ പൗരസ്വീകരണം നൽകും. വൈകിട്ട് നാലരയ്ക്ക് ടൗൺഹാളിലാണ് പരിപാടി. കൊച്ചി മേയർ സൗമിനി ജെയിൻ, ജമാ അത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്, എഴുത്തുകാരൻ സി. രാധാകൃഷ്ണൻ, അഹമ്മദ് കബീർ എം.എൽ.എ, ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ, ഫാ. പോൾ തേലാക്കാട്ട്, ‌ഡോ.സെബാസ്റ്റ്യൻ പോൾ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണഞ്ചിറ, പി.ഒ.സി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട്, ആക്ടിവിസ്റ്റ് അനൂപ് വി.ആർ എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ എം.കെ അബൂബക്കർ ഫാറൂഖി. എം.പി ഫൈസൽ, വി.കെ അലി, ഡോ. അബൂബക്കർ എന്നിവർ പങ്കെടുത്തു.