കൊച്ചി: ഫുഡ് അതോറിട്ടി ഒഫ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ ഈറ്റ് റൈറ്റ് അവാർഡ് തൃശൂർ ആസ്ഥാനമായ ന്യൂട്രി റൈറ്റ് നേടി. ജൂൺഏഴിന് ന്യൂഡൽഹി എഫ്.ഡി.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ന്യൂട്രി റൂട്ടിന്റെ സി.ഇ.ഒ ജോസ് അൻസൽ കേന്ദ്രമന്ത്രി ഡോ. ഹർഷ വർദ്ധനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. സാമൂഹ്യ പ്രതിബന്ധതയുള്ള ഭക്ഷ്യ വ്യവസായങ്ങൾക്ക് ഏർപ്പെടുത്തിയ അവാർഡാണിത്. ഭാരതത്തിലെ ഭക്ഷോത്പന്ന നിർമ്മാണ രംഗത്തെ മൂന്ന് കമ്പനികളാണ് ഈറ്റ് റൈറ്റ് അവാർഡിന് അർഹരായത്. കപ്പയിൽ നിന്ന് നൂഡിൽസ്, പാസ്ത, പുട്ടുപൊടി എന്നിവയാണ് ന്യൂട്രി റൂട്ട് ഉത്പാദിപ്പിക്കുന്നത്. മഞ്ഞളിന്റെ എക്സ്ട്രാറ്റ് പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തികച്ചും പ്രകൃതിദത്തമാണെന്ന് നിർമ്മാതാക്കളായ സി.ഈ.ഒ ജോസ് അൻസൽ, രമേശ് മടത്തുവീട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.