കൊങ്ങോർപ്പിള്ളി : കേരളകൗമുദി സ്കൂളുകളിൽ നടപ്പാക്കുന്ന എന്റെ കൗമുദി പദ്ധതി കൊങ്ങോർപ്പിള്ളി സർക്കാർ ഹൈസ്കൂളിൽ ആരംഭിച്ചു. പദ്ധതിയുടെ സ്പോൺസർ ഡോ. ഗീത രാമചന്ദ്രൻ വിദ്യാർത്ഥികൾക്ക് കേരളകൗമുദി പത്രം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് എം.എസ്. സജീവൻ പദ്ധതി വിശദീകരിച്ചു. സ്കൂൾ ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ സെക്രട്ടറി പുരുഷോത്തമൻ, കേരളകൗമുദി ഏജന്റ് കെ.ആർ. പൊന്നപ്പൻ കരുമാല്ലൂർ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. ഗിരിജ എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ പ്രദീപ് നരവത്ത് സ്വാഗതവും അദ്ധ്യാപിക സവിത നന്ദിയും പറഞ്ഞു. കേരളകൗമുദി ഓർഗനൈസർമാരായ എൻ.കെ. സജീവ്, ജിഷ്ണു എന്നിവരും പങ്കെടുത്തു.