കൊച്ചി: ബി.എസ്.എൻ.എൽ പിറവം കീച്ചേരി ടെലിഫോൺ എക്‌സ്‌ചേഞ്ച് ആധുനിക വാർത്താവിനിമയ സൗകര്യങ്ങൾ ലഭ്യമാക്കുന്ന നെക്സ്റ്റ് ജനറേഷൻ നെറ്റ്‌വർക്ക് സംവിധാനത്തിലേക്ക് മാറുന്നതിനാൽ എക്‌സ്‌ചേഞ്ചിലെ വരിക്കാർ നിലവിലുള്ള എസ്.ടി.ഡി, ഐ.എസ്.ഡി ലോക്കിംഗ് കോഡുകൾ പുതിയതായി രജിസ്റ്റർ ചെയ്യണം. എല്ലാ എസ്.ടി.ഡി ഫോണുകളിലും എസ്.ടി.ഡി സൗകര്യം ലഭിക്കും. പുതിയതായി രജിസ്റ്റർ ചെയ്യുന്ന കോഡ് ഉപയോഗിച്ച് തുറന്നാൽ മാത്രമേ ഐ.എസ്.ഡി സൗകര്യം ലഭ്യമാകുകയുള്ളു. ഫോൺ: 0484- 2746000.