കൊച്ചി: വടുതല റെയിൽവേ ഗേറ്റിന്റെ ഭാഗത്തുള്ള ഗതാഗതക്കുരുക്കിനും ചിറ്റൂർ പാലം റോഡിലെ മണ്ണിടിച്ചിലിനും ഉടൻ പരിഹാരം കാണണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സിറ്റി നോർത്ത് യൂണിറ്റ് ആവശ്യപ്പെട്ടു. വടുതല ഡോൺബോസ്കോയിൽ നടന്ന ദ്വൈവാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ജില്ലാ പ്രസിഡന്റ് പി.എ.എം.ഇബ്രാഹിംഖാൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ജി. സോമൻ, കെ.വി. മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി നൗഷാദ് (പ്രസിഡന്റ്), സുരേഷ് ഗോപി (ജനറൽ സെക്രട്ടറി), ഡാനിയൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.