തൃക്കാക്കര : ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീരസംഘം ഭരണ സമിതിയംഗങ്ങൾക്ക് വേണ്ടി പരിശീലന പരിപാടി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബ് ഉത്ഘാടനം ചെയ്തു.കാക്കനാട് സിവിൽ സ്റ്റേഷൻ ആത്മ ഹാളിൽ നടന്ന ചടങ്ങിൽ ഇടപ്പള്ളി, വൈറ്റില പള്ളുരുത്തി ക്ഷീരവികസന യൂണിറ്റുകളിലെ ക്ഷീരസംഘം ഭാരവാഹികളാണ്പരിശീലന പരിപാടിയിൽ പങ്കെടുത്തത്. ക്ഷീര സംഘം ഭരണ സമിതിയംഗങ്ങളുടെ ഉത്തരവാദിത്വം ക്ഷീരസംഘങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനം എന്നിവ സംബന്ധിച്ച് ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയക്ടർ അബ്ദുൾ കബീർ, ക്ഷീരവികസന വകുപ്പ്ജില്ല ക്വാളിറ്റി കൺട്രോൾ ഓഫീസർ സുഷമ എന്നിവർ ക്ലാസെടുത്തു. ക്ഷീര സംഘം പ്രസിഡന്റ് മാരായ എം എൻ ഗിരി ,സി.എൻ.അപ്പുക്കുട്ടൻ, പി.കെ ബാബു എന്നിവർക്ളാസെടുത്തു. കൂടുതൽ പാൽ സംഭരണമടക്കം മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് പരിശീലന പരിപാടിരൂപം നല്കി. ക്ഷീരവികസന വകുപ്പ് ഇടപ്പള്ളി യൂണീറ്റ് ക്ഷീര വികസന ആഫീസർ അഞ്ജു കുര്യൻ സ്വാഗതവും പള്ളുരുത്തി ബ്ലോക്ക് ക്ഷീര വികസന ആഫീസർ ഹരിത .എച്ച് നന്ദിയും പറഞ്ഞു.