ddhs-karimpadam-new
കരിമ്പാടം സ്കൂളിൽ നടന്ന വായന പക്ഷാചരണം കൊടുവഴങ്ങ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂൾ നടന്ന വായന പക്ഷാചരണം എഴുത്തുകാരൻ കൊടുവഴങ്ങ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.കെ. ചിദംബരൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.ആർ. ഉണ്ണികൃഷ്ണൻ വായനദിന സന്ദേശം നൽകി. സീനിയർ അസി.കെ.പി. ഷീബ, ഒ.എസ് സിന്ധു എന്നിവർ സംസാരിച്ചു.