malinyam
ബാങ്ക് കവലയിൽ റോഡിൽ മാലിന്യം ചാക്കിലാക്കി തള്ളിയ നിലയിൽ

ആലുവ: നഗരത്തിലെ തിരക്കേറിയ ബസ് സ്‌റ്റോപ്പിന് സമീപം മാലിന്യം കുന്നുകൂടുന്നു. പാലസ് റോഡിൽ ബാങ്ക് കവല സ്റ്റോപ്പിന് എതിർവശം ദിവസങ്ങളായി രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത്. ഇവിടത്തെ അടഞ്ഞ് കിടക്കുന്ന കടമുറികൾക്ക് മുമ്പിലാണ് മാലിന്യ കൂന. കടലാസുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഫ്ളക്‌സുകൾ, ഭക്ഷണാവശിഷ്ടങ്ങൾ, കുപ്പികൾ, ഗാർഹിക മാലിന്യങ്ങൾ തുടങ്ങിയവ ഇവിടെ കെട്ടിക്കിടക്കന്നുണ്ട്. വലിയ പ്ലാസ്റ്റിക് കവറുകളിൽ വരെ മാലിന്യം നിറച്ച് കൊണ്ടിട്ടിട്ടുണ്ട്. മലിന്യവും മഴവെള്ളവും കൂടി കലർന്ന് കൊതുക്, ഈച്ച തുടങ്ങിയവ വളരാൻ ഇടയാക്കുന്നത് പകർച്ചവ്യാധികൾക്ക് കാരണമാകും. നഗരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ബസ് കയറാനും ഇറങ്ങാനും ഉപയോഗിക്കുന്നത് ബാങ്ക് കവലയെയാണ്. മാലിന്യ നീക്കത്തിൽ നഗരസഭ അനാസ്ഥ കാണിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.