vayanadinam
.മൂവാറ്റുപുഴ താലൂക്ക് ലെെബ്രറി കൗൺസിലും ഗവണ്മെന്റ് ടി.ടി. ഐയും സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ വെെസ് ചെയർമാൻ പി.കെ. ബാബുരാജ് നിർവഹിക്കുന്നു. സി.ടി. ഉലഹന്നാൻ, ജോസ് കരിമ്പന, എം.കെ. ഹരികുമാർ, ഇ. ശിവരാമൻ, സി.കെ. ഉണ്ണി, കെ.പി. രാമചന്ദ്രൻ എന്നിവർ സമീപം.

മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും വിദ്യാഭ്യാസവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലും ഗവണ്മെന്റ് ടി.ടി. ഐയും സംയുക്തമായി സംഘടിപ്പിച്ച വായനപക്ഷാചരണ പരിപാടി നഗരസഭ വൈസ് ചെയർമാൻ പി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. അക്ഷരദീപം തെളിക്കലും പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും എഴുത്തുകാരൻ എം.കെ. ഹരികുമാർ നിർവഹിച്ചു. താലൂക്ക് പ്രസിഡന്റ് ജോസ് കരിമ്പന അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി. ഉലഹന്നാൻ സ്വാഗതം പറഞ്ഞു. ടി.ടി.ഐ പ്രിൻസിപ്പൽ ഇ. ശിവരാമൻ മുഖ്യ പ്രഭാഷണം നടത്തി. വിജയ് കെ.ബേബി, അനുറെജി എന്നിവർ വായനസന്ദേശം നൽകി. ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി ലൈബ്രേറിയൻമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.പി. രാമചന്ദ്രൻ , അമ്പിളി എം.ആർ. എന്നിവർ സംസാരിച്ചു. തുടർന്ന് ടി.ടി.ഐ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

# ആസാദ് പബ്ലിക് ലൈബ്രറിയുടെയും പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്‌കൂൾ അങ്കണത്തിൽ നടത്തിയ വായനപക്ഷാചരണ പരിപാടി മുൻ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം പായിപ്ര കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം വി എച്ച്. ഷെഫീക്ക് പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ച് അപൂർവ ഇനത്തിൽപ്പെട്ട വൃക്ഷത്തൈ സ്‌കൂൾ കോമ്പൗട്ടിൽ നട്ടു. വായന മത്സരത്തിനുള്ള പുസ്തകങ്ങൾ അദ്ധ്യാപകർക്ക് കൈമാറി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം പി.ജി. ബിജു, ഗ്രന്ഥശാല നേതൃസമിതി കൺവീനർ ഇ.എ. ഹരിദാസ്, ഹെഡ്മിസ്ട്രസ്സ് എ.കെ. നിർമ്മല , ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ടി.ബി സന്തോഷ്, എഴുത്തുകാരിയും അദ്ധ്യാപികയുമായ തസ്മിൻ ശിഹാബ്, സ്റ്റാലിന , ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജു എന്നിവർ സംസാരിച്ചു..