ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനീയർ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബി. ടെക് സിവിൽ/ അഗ്രികൾച്ചർ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മുൻ പരിചയമുള്ളവർക്ക് മുൻഗണന. ജൂലായ് അഞ്ചിനകം അപേക്ഷകൾ ലഭിക്കണം.