അങ്കമാലി: മൂക്കന്നൂർ വിജ്ഞാനമിത്ര സംവാദവേദിയുടെ നേതൃത്വത്തിൽ വായനാദിനാഘോഷവും സെമിനാറും സംഘടിപ്പിക്കുന്നു.നാളെ (വെള്ളി) വൈകീട്ട് 6 ന് മർച്ചന്റ്‌സ് അസ്സോസിയേഷൻ ഹാളിൽ നടക്കുന്ന വായനാദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വി. പത്മനാഭൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. റിട്ട. ട്രഷറി ഓഫീസർ എം. പി. സഹദേവൻ പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും. മഹാകവി കുമാരനാശന്റെ കാവ്യലോകം എന്ന വിഷയത്തെക്കുറിച്ച് എം. ജി. സർവകലാശാല മലയാള ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അബീന പ്രകാശ് പ്രബന്ധം അവതരിപ്പിക്കും.