ആലുവ: പാലസ് റോഡിൽ ബാങ്ക് കവലയിൽ റോഡിന് നടുവിൽ ഭൂഗർഭ പൈപ്പ് പൊട്ടി ഒരാഴ്ച്ചയിലേറെയായി കുടിവെള്ളം പാഴായിട്ടും നടപടിയില്ല. വാട്ടർ അതോറിറ്റിയിൽ പരാതി പറഞ്ഞിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്ന് സമീപത്തുള്ള വ്യാപാരികൾ ആരോപിച്ചു. വർഷക്കാലമായിട്ടും മഴ കുറവായതിനിൽ കടുത്ത കുടിവെള്ള ക്ഷാമം രൂക്ഷമാവുമ്പോഴാണ് കുടിവെള്ളം പാഴാകുന്നത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് രൂപപ്പെട്ട ചെറിയ കുഴി വലുതായി കൊണ്ടിരിക്കുകയാണ്.
പി.ഡബ്ല്യു.യു.ഡി റോഡിലായതിനാൽ അവരുടെ അനുമതി കിട്ടിയാൽ മാത്രമെ അറ്റകുറ്റപ്പണി നടത്താൻ കഴിയൂവെന്ന നിലപാടാണ് വാട്ടർ അതോറിട്ടി.വർഷങ്ങൾ പഴക്കമുള്ള പൈപ്പുകൾ പൊട്ടുന്നത് നിത്യ സംഭവമാണ്. വാട്ടർ അതോറിട്ടി അധികാരികളും പി.ഡബ്ല്യു.ഡി അധികാരികളും തമ്മിലുള്ള തർക്കമാണ് അറ്റകുറ്റപ്പണി വൈകുന്നതിന് പ്രധാന കാരണമെന്ന് ആക്ഷേപമുണ്ട്.