കുമ്പളം: ഗ്രാമപഞ്ചായത്തിന്റേയും സാക്ഷരാതാമിഷൻ തുടർവിദ്യാകേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ നടന്ന വായനാദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണവും കുമ്പളം പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് മിനിപ്രകാശൻ ഉദ്ഘാടനം ചെയ്തു. ഉന്ന വിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു. വായനമത്സരത്തിൽ വിജയികളായ എൽ.പി, യു.പി വിഭാഗത്തിലെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റസീനസലാം അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാപ്രേരക് സുമ രവീന്ദ്രൻ, മിറാജ് എ.എസ്, ആർ. സിംല, ടി.ആർ. രാഹുൽ, പഞ്ചായത്ത് സെക്രട്ടറി ഡാർലി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.