അങ്കമാലി : അങ്കമാലി നഗരസഭ പരിധിയിലെ ആരോഗ്യ ഇൻഷൂറൻസ് കാർഡ് നാളെ(വെള്ളി) മുതൽ 27 വരെ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ നഗരസഭ അങ്കണത്തിൽ വച്ച് പുതുക്കുന്നതാണ്.

റേഷൻ കാർഡ്, ആധാർ കാർഡ്, നിലവിലുള്ള ഇൻഷ്യൂറൻസ് കാർഡ് കൂടാതെ 50 രുപയും വേണം.പ്രധാനമന്ത്രിയുടെ ഇൻഷൂറൻസ് കാർഡ് തപാൽ വഴി ലഭിച്ചവരും മേൽപ്പറഞ്ഞ രേഖകളുമായി നഗരസഭയിലെത്തി കാർഡ് പുതുക്കേണ്ടതാണ് .നാളെ 1 മുതൽ 5 വരെ ,ജൂൺ 22 ശനി 6 മുതൽ 10 വരെ ,ജൂൺ 23 ഞായർ 11 മുതൽ 14 വരെ , ജൂൺ 24 തിങ്കൾ 15 മുതൽ 18 വരെ ,ജൂൺ 25 ചൊവ്വ 19 മുതൽ 22 വരെ

ജൂൺ 26 ബുധൾ 23 മുതൽ 26 വരെ ,ജൂൺ 27 വ്യാഴം 27 മുതൽ 30 വരെ വാർഡുകളിലെ ആരോഗ്യ ഇൻഷ്യൂറൻസ് പുതുക്കും.