അങ്കമാലി.കറുകുറ്റിപഞ്ചായത്ത് ഭരണസമിതിയുടെ അവഗണനക്കെതിരെ കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.. പഞ്ചായത്ത് കെട്ടിടം മുഴുവനായും മെയിന്റനൻസ് നടത്തിയപ്പോൾ കുടുംബശ്രീ ഓഫീസ് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചും കുടുംബശ്രീക്ക് നൽകേണ്ട ഫണ്ടുകൾ നൽകണമെന്ന് ആവശ്യപ്പെട്ടും സി.ഡി.എസ് നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ശ്രീമൂലനഗരം മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി ഉഷാകുമാരി സമരം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ ടെസി പോൾ അദ്ധ്യക്ഷത വഹിച്ചു.ശാന്താകുമാരി, രംഗമണി വേലായുധൻ,മേരി ആന്റണി,ഗ്രേയ്‌സി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു..