ആലുവ: വിശ്വഹിന്ദു പരിഷത്ത് ആലുവ ജില്ല പ്രവർത്തക സമ്മേളനം സംസ്ഥാന സത്സംഗ പ്രമുഖ് കെ.എസ്. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഐ.ബി. ശശി, സംസ്ഥാന പ്രചാർ പ്രമുഖ് എൻ.ആർ. സുധാകരൻ, ഉല്ലാസ് വെളിയത്ത്, പി.എസ്. പത്മനാഭൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജി. ഉണ്ണികൃഷ്ണകുറുപ്പ് (പ്രസിഡന്റ്), കെ.പി. ശശീന്ദ്രൻ (വർക്കിംഗ് പ്രസിഡന്റ്), ഇന്ദിര ടീച്ചർ (വൈസ് പ്രസിഡന്റ്), ടി.യു. മനോജ് (സെക്രട്ടറി), വി. ബേബി ഏലൂർ (ജോയിന്റ് സെക്രട്ടറി), പി.എസ്. രാമചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.