കോതമംഗലം: പിന്നാക്ക സമുദായ വിദ്യാർത്ഥികൾക്കുള്ള ഒ ഇ സി ലംപ്സം ഗ്രാന്റ് ലഭിക്കുന്നതിനുള്ള അപേക്ഷാ തീയതി നീട്ടി ഉത്തരവ് ഇറക്കിയ മന്ത്രി എ.കെ. ബാലനെയും സർക്കാരിനെയും ശ്രീരാമവിലാസം ചവളർ സൊസൈറ്റി യുവജന വിഭാഗം സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ജൂൺ 25 വരെയും സി.ബി.എസ്.ഇ ,ഐ.സി.എസ്.ഇ സ്കൂളുകൾക്ക് ജൂലായ് 30 വരെയും അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടിക്കൊണ്ടാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഇ.കെ.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം.എൽ.എ വഴി നിവേദനം സമർപ്പിച്ചിരുന്നു.