കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ എ.ഐ സംവിധാനമുള്ള മോട്ടോർസൈക്കിൾ ആർവി 400 റിവോൾട്ട് പുറത്തിറക്കി. ജൂൺ 25 മുതൽ കമ്പനിയുടെ വെബ്‌സൈറ്റ് വഴിയും ആമസോൺ വഴിയും പ്രീബുക്കിംഗ് ആരംഭിക്കും. ആയിരം രൂപയാണ് ബുക്കിംഗ് ചാർജ്. ബൈക്കിന്റെ വില അടുത്ത മാസമേ പ്രഖ്യാപിക്കൂ.
'റിവോൾട്ട് ഇന്റെലികോർപ്പാണ് നിർമ്മാതാക്കൾ.
ഏത് 15 ആംപിയർ സോക്കറ്റിലൂടെയും 4 മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ്ജ് ചെയ്യാം. ബാറ്ററി ചാർജ് ചെയ്ത ശേഷം തിരികെ വെക്കാവുന്ന പോർട്ടബിൾ വേർഷനുംലഭ്യമാണ്. 156 കിലോമീറ്ററാണ് ഒറ്റ ചാർജിൽ മൈലേജ്.
സ്മാർട്ട് ഫോണിലൂടെ വാഹനത്തെ ട്രാക്ക് ചെയ്യാനാകും. കീ ഉപയോഗിക്കാതെ തന്നെ ആപ്പുവഴി സ്റ്റാർട്ടും ചെയ്യാം.