കൊച്ചി: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന സൗജന്യ ഓട്ടോമൊബൈൽ, ട്രാവൽ ആൻഡ് ടൂറിസം കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിനു ശേഷം ജോലി ലഭ്യമാക്കുന്ന പദ്ധതിയാണിത്. എസ്.എസ്.എൽ.സി, പ്ലസ്ടു പാസായ 18നും 25 നും ഇടയിൽ പ്രായമുള്ള പട്ടികജാതിയിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. ഫോൺ: 9846100509.