ആലുവ: കുഴിവേലിപ്പടി കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് കോഴ്സുകൾക്ക് സ്‌പോട്ട് അഡ്മിഷൻ നടൽകുന്നു. ഈ മാസം 22, 23 തീയതികളിലായി പ്ളസ് ടു പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിലായിട്ടാണ് സ്പോട്ട് അഡ്മിഷനുമായി ബന്ധപ്പെട്ട മുഖാമുഖം നടക്കുന്നത്.
പ്ളസ് ടു പരീക്ഷയിലും എൻജിനീയറിംഗ് പ്രവേശന പരീക്ഷയിലും ഉന്നത വിജയം കൈവരിച്ചവർക്ക് ഉയർന്ന സ്‌കോളർഷിപ്പും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഫീസിളവും നൽകും. പ്രവേശനം ആഗ്രഹിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം താഴെ പറയുന്ന ഏതെങ്കിലും സെന്ററുകളിൽ രാവിലെ ഒമ്പതിന് ഹാജരാകണം. എസ്.എസ്.എം പോളിടെക്‌നിക് കോളേജ് തിരൂർ, ചേരമാൻ ജുമാമസ്ജിദ് മ്യൂസിയം ഹാൾ, കൊടുങ്ങല്ലൂർ.ഡബ്യയു.എം.ഓ ഹാൾ, വയനാട്. ഫോൺ: 7902929294 / 5 / 6.